അഞ്ചൽ : ഇടിമിന്നലേറ്റ് കറവ പശു ചത്തു. അഞ്ചൽ കരുകോൺ പുല്ലാഞ്ഞിയോട് കൂപ്പിൽ വീട്ടിൽ സലീന ബുഹാരിയുടെ പശു ആണ് ഇടിമിന്നലേറ്റ് ചത്തത്. വീട്ടുമുറ്റത്ത് കെട്ടിയിരുന്ന പശു ഇന്ന് വൈകുന്നേരം ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റ് ചത്തത്. പശുവിനെ വളർത്തി ജീവിതം മാർഗ്ഗം നടത്തിവന്ന സെലീന ബുഖാരിയുടെ പ്രതീക്ഷയാണ് നഷ്ടപ്പെട്ടത്
