കൊട്ടാരക്കര: രാവിലെ പത്തുമണിയോടെ വെട്ടിക്കവല ഭാഗത്തു ബെഡ് ഷീറ്റുകൾ വിൽക്കാനായി കറങ്ങിയ ഉത്തർപ്രദേശ് സ്വദേശികളിൽ ഒരാൾ കച്ചവടത്തിനായി ഒരു വീട്ടിൽ കയറുകയും
വീടിനകത്തു കയറിരണ്ടു മാസം ഗർഭിണിയായ സ്ത്രീ യെ ഉപദ്രവിക്കാൻ നോക്കുകയും എടുത്തു നിലത്തിടുകയും ചെയ്തു വിളിച്ചു കൂവി നാട്ടുകാർ ഓടിവന്നപ്പോഴേക്കും പ്രതി രക്ഷപെടുകയായിരുന്നു. ഇവരുടെ സംഘത്തിൽ പെട്ട കുറച്ചു പേരെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. പിന്നീട് പോലിസ് നടത്തിയ തിരച്ചിലിൽ പ്രതി യെ വെട്ടിക്കവല ജങ്ങ്ഷനിൽ നിന്നും പിടി കൂടുകയായിരുന്നു. ഉത്തർ പ്രദേശ് അലിഗഡ് സ്വദേശി ബുറായ് യുടെ മകൻ നൂറു മുഹമ്മദ് (26) ആണ് അറസ്റ്റിൽ ആയത് സി ഐ ന്യൂമാൻ, എസ് ഐ സുനിൽഗോപി, സി പി അജിത്, എ എസ് ഐ ഷാജഹാൻ, അജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉളള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.