കോട്ടയം/കറുകച്ചാല്‍ : ചമ്പക്കര പ്ലാച്ചിക്കലില് പതിനൊന്നും, പന്ത്രണ്ടും വയസുള്ള ആൺകുട്ടികളുടെ കൈയ്യിലും കാലിലും പഴുപ്പിച്ച ചട്ടുകം ഉപയോഗിച്ച് പൊള്ളല്‍ ഏല്‍പ്പിച്ച കേസില്‍ പിതാവായ പ്ലാച്ചിക്കല്‍ അണിയറ വീട്ടില്‍ രാജീവ്(42) ആണ് അറസ്റ്റിലായത്. പേഴ്സില്‍ നിന്നും പണം ഏടുത്തതിനാണ് കുട്ടികളെ പൊള്ളല്‍ ഏല്‍പ്പിച്ചത്. കുട്ടികളെ ഹോസ്പിറ്റലില്‍ കൊണ്ടു പോകുവാൻ പ്രതി തയ്യാറായില്ല. തുടർന്ന് സ്ഥലത്തെത്തിയ ചൈല്‍ഡ് പ്രൊട്ടക്ഷൻ ഓഫീസർ മാടപ്പള്ളി ഹോസ്പിറ്റലില്‍ എത്തിച്ച് ചികിത്സ നല്കിയ ശേഷം സ്റ്റേഷനില്‍ വിവരം അറിയിക്കുകയും പോലീസ് വീട്ടിലെത്തി കുട്ടികളുടെ മൊഴിഎടുത്തു. പിതാവിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
കറുകച്ചാല്‍ സി ഐ സി.കെ മനോജ്, എസ് ഐ ഷിബു, എ എസ് ഐ ജോസഫ് ജോബ്, സി പി ഒ അനില്‍ ഇ.കെ അനില്‍ കുമാർ ബി വിനോദ് എസ് സി പി ഒ സുബാഷ്, സി പി ഒ അജിത്ത് മോഹൻ , എ എസ് സി പി ഒ ഓമന എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
