കൊട്ടാരക്കര: മൈലത്ത് വച്ച് യുവ രാഷ്ട്രീയ പ്രവർത്തകനായിരുന്ന കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റ് സ്വദേശി നിഷാദിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഒന്നാം പ്രതി മൈലം ഇഞ്ചക്കാട് കൊല്ലൻ്റയ്യത്ത് വീട്ടിൽ ആനസുനി എന്നു വിളിക്കുന്ന സുനിൽകുമാർ(32) നെ കുറ്റം നടത്തി നാലു വർഷത്തിന് ശേഷം കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. ഈ കേസിലെ രണ്ടും മൂന്നും പ്രതികളെ പോലീസ് അന്നു തന്നെ അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിനു ശേഷം കഴിഞ്ഞ നാലു വർഷങ്ങളായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഒഴിവിൽ കഴിയുകയായിരുന്നു വെന്ന് പ്രതി സമ്മതിച്ചു. വരുന്ന ലോക് സഭാ ഇലക്ഷന് മുന്നോടിയായി പിടികിട്ടാപ്പുള്ളികളെയും മറ്റും അറസ്റ്റ് ചെയ്യണമെന്നുള്ള കൊല്ലം ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡി വൈ എസ് പി ദിനരാജിൻ്റെ മേൽ നോട്ടത്തിൽ കൊട്ടാരക്കര സി ഐ ന്യൂമാൻ, എ എസ് ഐ രാജേഷ് കുമാർ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
