കൊട്ടാരക്കര : ലോക ആരോഗ്യ ദിനത്തിൻ്റെ ഭാഗമായി അരീക്കൽ ആയുർവേദ ഹോസ്പിറ്റലും വൈദ്യരത്നം ഔഷധശാലയും ചേർന്ന് ഏപ്രിൽ 7 നു രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ നെല്ലിക്കുന്നത്ത് വെച്ചു ആരോഗ്യ സംഗമം 2019 എന്ന മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നു . സീതാലക്ഷ്മി. എച്ച് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും . കഴുത്തുവേദന, മുട്ടുവേദന,നടുവേദന, വെരിക്കോസ് വെയിൻ, വെരിക്കോസ് അൾസർ ,എന്നിവക്കായിരിക്കും ക്യാമ്പ്. കൂടാതെ ഔഷധ സസ്യ പ്രദർശനവും നടത്തുന്നു.
