കോലഞ്ചേരി : തൊടുപുഴയിൽ അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദ്ദനത്തിന് ഇരയായ 7 വയസ്സുകാരൻ മരിച്ചു. മര്‍ദ്ദനത്തില്‍ തലച്ചോറിന് ഗുരുതരമായി പരുക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു കുട്ടിയുടെ ജീവന് നിലനിര്‍ത്തിയത്. മര്‍ദ്ദനമേറ്റ് പത്താംദിവസമാണ് കുട്ടി മരിച്ചത്. കുട്ടിയെ പ്രതി ലൈംഗികമായും പീഡിപ്പിച്ചിരുന്നു.
അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദാണ് കുട്ടിയെ ക്രൂരമര്‍ദ്ദനത്തിന് ഇരയായിക്കിയത്. കുട്ടികളെ വീട്ടില്‍ തനിച്ചാക്കി യുവതിയോടൊപ്പം പുറത്തുപോയി വന്ന ഇയാള്‍ കട്ടിലില്‍ ഇളയകുട്ടി മൂത്രമൊഴിച്ചത് കണ്ടാണ് പ്രകോപിതനായത്. അനുജനെ ബാത്റൂമില്‍ കൂട്ടിക്കൊണ്ടുപോകാതിരുന്നത് എന്തുകൊണ്ടാണെന്ന് ചോദിച്ചാണ് ഇയാള്‍ ഉറങ്ങിക്കിടന്ന മൂത്തകുട്ടിയെ വിളിച്ചെഴുന്നേല്‍പ്പിച്ച് ഉപദ്രവിച്ചത്.
കുട്ടിക്ക് ഉടന്‍തന്നെ അടിയന്തര പരിചരണം ലഭ്യമാക്കിയ ഡോക്ടര്‍മാര്‍ ശസ്ത്രക്രിയ നടത്തിയ ശേഷം പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.