വാഷിങ്ടൺ :പാകിസ്ഥാന്റെ എഫ് 16 വിമാനങ്ങൾ സുരക്ഷിതമാണെന്ന് അമേരിക്ക കണ്ടെത്തി . ഫെബ്രുവരി 27 ന് വ്യോമാതിർത്തി ലംഘിച്ചു ഇന്ത്യയിലെ പ്രധാന സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ വിമാനങ്ങൾ എത്തിയിരുന്നു . ഇവയെ നശിപ്പിക്കാൻ നടത്തിയ ശ്രമത്തിൽ പാകിസ്താന്റെ എഫ് 16 വിമാനം തകർത്തുവെന്ന് ഇന്ത്യ അവകാശപ്പെട്ടിരുന്നു. അമേരിക്കൻ ഡിഫെൻസ് വൃത്തങ്ങൾ നടത്തിയ പരിശോധനയിൽ പാകിസ്താന്റെ പക്കലുള്ള എഫ് 16 വിമാനങ്ങൾ സുരക്ഷിതമാണെന്ന് കണ്ടെത്തി .
