കൊച്ചി: ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ കോൺഗ്രസ്സ് സ്ഥാനാർഥി ബെന്നി ബെഹനാനെ നെഞ്ചുവേദനയെ തുടർന്ന് കാക്കനാട് സൺറൈസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ആന്‍ജിയോപ്ലാസ്റ്റി സർജറിക്ക് വിധേയമാക്കുകയും ചെയ്തു. ഇതേ തുടർന്ന് 48 മണിക്കൂർ വിശ്രമത്തിലാണ് അദ്ദേഹം. അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു
