കൊട്ടാരക്കര: മാവേലിക്കര പാർലമെൻറ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി ചിറ്റയം ഗോപകുമാറിന്റെ പ്രചരണത്തിനായി മുഖ്യമന്ത്രിയടക്കം എൽഡിഎഫ് സംസ്ഥാന നേതാക്കൾ കൊട്ടാരക്കരയിലെത്തുന്നു. വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്ന പൊതുയോഗങ്ങൾ ഉദ്ഘാടനം ചെയ്യാനാണ് നേതാക്കൾ എത്തുന്നത്.ഏപ്രിൽ 6 ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കൊട്ടാരക്കരയിലും 11 ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവംഗവും മുൻ മന്ത്രിയുമായ കെ ഇ ഇസ്മായിൽ വയ്ക്കലിലും 13 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓടനാവട്ടത്തും 19 ന് സി പി ഐ കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ കുളക്കടയിലും പൊതുയോഗങ്ങളിൽ പങ്കെടുക്കും. റാലിയും പൊതുസമ്മേളനവും മുന്നണിയുടെ ശക്തി പ്രവാഹമാക്കി മാറ്റുമെന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ ആർ രാജേന്ദ്രനും പി എ എബ്രഹാമും പറഞ്ഞു.
