മാവേലിക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാറിന് വോട്ട് അഭ്യർഥിച്ച് എൽഡിവൈഎഫ് മേഖലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ യുവജന കാൽനട ജാഥ സംഘടിപ്പിച്ചു. വെളിയം മേഖല കമ്മിറ്റി നേതൃത്വത്തിലുള്ള ജാഥ കലയക്കോട് നിന്നും ആരംഭിച്ചു. എൽഡിവൈഎഫ് കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് എ അഭിലാഷ് ഉദ്ഘാടനം ചെയ്തു. ജെ പി അഖിൽ അധ്യക്ഷനായി. എൽഡിവൈഎഫ് നേതാക്കളായ ജയൻ പെരുങ്കുളം,ജെ അനുരൂപ്, , പി ചന്ദു, നന്ദുരാജ്, എം അജീഷ്, മുന്നു എസ് ചോതി എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. പരുത്തിയറയിൽ ജാഥയുടെ സമാപന യോഗം എകെഎസ്ടിയു ജില്ലാ സെക്രട്ടറി കെ എസ് ഷിജുകുമാർ ഉദ്ഘാടനം ചെയ്തു.
തേവലപ്പുറം മേഖല കാൽനട ജാഥ പാറയിൽമുക്കിൽ നിന്നും ആരംഭിച്ചു. ജില്ലാ പഞ്ചായത്തംഗം എസ് പുഷ്പാനന്ദൻ ഉദ്ഘാടനം ചെയ്തു. ആർ പ്രശാന്ത് അധ്യക്ഷനായി. ബി എസ് ഗോപകുമാർ, അനിൽകുമാർ, വിനീത്, അരുൺ, അനന്ദു എന്നിവർ സംസാരിച്ചു.
