കൊട്ടാരക്കര: റെയിൽവേ സ്റ്റേഷനു സമീപം 3.5 കിലോ കഞ്ചാവുമായി വിൽപ്പനയ്ക്കെത്തിയ യുവാവ് പിടിയിൽ. കൊട്ടാരക്കര ഗാന്ധിമുക്ക് ധവാൻനഗർ ലക്ഷം വീട്ടിൽ ഷിജിരാജ്(37) ആണ് പിടിയിലായത്. പിടിച്ചെടുത്ത കഞ്ചാവിനു വിപണിയിൽ 2 ലക്ഷം രൂപ വിലവരും. തമിഴ്നാട് തേനിയിൽ നിന്നും 30,000 രൂപയ്ക്ക് വാങ്ങിയ കഞ്ചാവുമായി എത്തിയപ്പോഴാണ് യുവാവ് പിടിയിലായത്. കൊല്ലം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കൊട്ടാരക്കര ഡി വൈ എസ് പി ദിനരാജിന്റെയും DANSAF ഡി വൈ എസ് പി സുൽഫിക്കറിന്റെയും നിർദ്ദേശാനുസരണം കൊട്ടാരക്കര IOP ന്യൂമാന്റെ നേതൃത്വത്തിൽ കൊട്ടാരക്കര എസ് ഐ. പി ഹരിലാൽ DANSAF അംഗങ്ങളായ എ സി ഷാജഹാൻ, ബി. അജയകുമാർ, ആഷീർ കോഹൂർ, കെ രാധാകൃഷ്ണപിള്ള, എസ് ഐ ബൈജു, എസ് ഐ ബാലചന്ദ്രൻ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
