ഓയൂർ : സ്ത്രീധനത്തിന്റെ പേരിൽ യുവതിയെ പട്ടിണിക്കിട്ടു കൊന്നു . കരുനാഗപ്പള്ളി അയണിവേലികുളങ്ങര തെക്ക് തുഷാര ഭവനിൽ തുളസീധരന്റെയും വിജയലക്ഷ്മിയുടെയും മകൾ തുഷാര (27) മരിച്ചത് ദിവസങ്ങളോളം ഭക്ഷണം കിട്ടാതെ ന്യൂമോണിയയായി മാറിയതാണ് മരണകാരണമായതെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട് പറയുന്നു . ഓയൂർ ചെങ്കുളം കുരിശിൻമൂട് പറണ്ടോട് ചരുവിള വീട്ടിൽ ചന്തുലാൽ (30) , മാതാവ് ഗീതാലാൽ (55) എന്നിവരാണ് അറസ്റ്റിലായത് ഇവർക്കെതിരെ കൊലപാതകത്തിനു സമാനമായാണ് കേസെടുത്തിരിക്കുന്നത് . ഇത് കൂടാതെ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനും കേസുണ്ട്. യുവതിക്ക് നേരെ മന്ത്രവാദം പ്രയോഗിച്ചതായും പോലീസ് സംശയിക്കുന്നു. പ്രതികളുടെ അടുത്ത ബന്ധുക്കൾക്കും സംഭവവുമായി ബന്ധമുണ്ടെന്ന ആരോപണമുണ്ട് . കൊല്ലം റൂറൽ എസ്. പി. കെ ജെ സൈമണിന്റെ മേൽനോട്ടത്തിൽ ഡി . വൈ . എസ് . പി പ്രവീണ എസ് ഐ . ശ്രീകുമാർ , എ . എസ്. ഐ പ്രദീപ് , എസ് . സി . പി .ഒ ഷിബു എന്നിവർക്കാണ് അന്വേഷണ ചുമതല
