കൊട്ടാരക്കര: എഴുകോൺ പാലത്തിനു സമീപം റംലത് ബീവി (51) ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. തലച്ചിറ ഫൗസിയ മൻസിൽ ഷിഹാബുദീന്റെ ഭാര്യ റംലത് ബീവി ആണ് മരിച്ചത്. വീട്ടിൽ നിന്നും പുറപ്പെടുമ്പോൾ ആഭരണങ്ങൾ ഊരി വച്ച ശേഷമാണ് പോയതെന്ന് പ്രദേശവാസികൾ പറയുന്നു. സാമ്പത്തിക ഇടപാടുമായി മാനസികമായി സമ്മർദ്ദത്തിൽ ആയിരുന്നു എന്നു പോലീസ് പറയുന്നു. തലച്ചിറയിലെ രാഷ്രീയ പ്രവർത്തനങ്ങളിൽ സജീവ പ്രവർത്തക കൂടി ആയിരുന്നു. ഭർത്താവ് വിദേശത്തു ജോലി ചെയ്യുകയാണ്. 2 പെൺകുട്ടികൾ ആണ്, രണ്ടു പേരും വിവാഹിതർ ആണ്. മൃതദേഹം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. എഴുകോൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
