വാളകം : വാളകത്തു യുവാവ് ആത്മഹത്യ ചെയ്തു . ഭാര്യ പിതാവ് കസ്റ്റഡിയിൽ. രാജേഷ് എന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. യുവാവ് ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ഭാര്യ പിതാവ് പട്ടാഴി പെട്രോൾ പമ്പിന് സമീപത്തുവച്ച് ക്രൂരമായി മർദ്ദിച്ചതായും ശിക്ഷ വാങ്ങി കൊടുക്കണം എന്ന് പറയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി കൊണ്ടിരിക്കുന്നു. തന്നെ ഉപദ്രവിക്കുന്ന വീഡിയോ പമ്പിൻ്റെ സമീപത്തുള്ള ക്യാമറയിൽ കാണാം എന്നും യുവാവ് പറയുണ്ട്. എല്ലാവർക്കും നന്മ മാത്രംചെയ്യുന്ന രാജേഷിൻ്റെ ആത്മഹത്യ നാടിനെയും നാട്ടുകാരെയും ഞെട്ടിച്ചിരിക്കുകയാണ്.
