കൊട്ടാരക്കര : എം. സി റോഡിൽ ഇഞ്ചക്കാട് ജംഗ്ഷന് സമീപം കാർ നിയന്ത്രണം വിട്ട് ഓടയിൽ മറിഞ്ഞ് രണ്ടുപേർക്ക് പരുക്ക്. കാറിൽ കുടുങ്ങിയ ഇരുവരെയും നാട്ടുകാർ രക്ഷപെടുത്തി ആശുപത്രിയിലെത്തിച്ചു. റോഡിൻ്റെ വശത്തെ ലൈറ്റിൻ്റെ തൂണും ഇടിച്ച് തകർത്താണ് കാർ മറിഞ്ഞത്. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അപകടം.
