കൊട്ടാരക്കര: റേഷൻ വിതരണത്തിനായി കൊണ്ടു പോയ വാഹനത്തിൽ നിന്നും ചാക്കുകെട്ടുകൾ ചന്തമുക്കിൽ അഴിഞ്ഞു വീണു.
റേഷൻ കടയിലേയ്ക്ക് റേഷൻ സാധനങ്ങൾ കൊണ്ടു പോകുന്ന വാഹനങ്ങൾ അമിതഭാരം കയറ്റി സുരക്ഷിതം ഇല്ലാതെയാണ് പോകുന്നത്.
നിരന്തരമായി കൊട്ടാരക്കരയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ അരങ്ങേറിക്കൊണ്ടിരിക്കുകയാണ്.
ചില മാസങ്ങൾക്ക് മുമ്പ് തൃക്കണ്ണമംഗൽ ഭാഗത്ത് റേഷൻ സാധനങ്ങൾ കൊണ്ടു പോയ വാഹനത്തിൽ നിന്നും ചാക്കുകെട്ടുകൾ അഴിഞ്ഞു റോഡിൽ വീണു .