കൊട്ടാരക്കര: ലയൺസ് ക്ലബിൻ്റെയും കൊട്ടാരക്കര ശബ്ദ ഹിയറിംഗ് ക്ലിനിക്കിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ 2019 ഫെബ്രുവരി 3 ന് രാവിലെ 9 മണി മുതൽ 1 മണി വരെ കൊട്ടാരക്കര ശ്രീ സത്യസായി ഹോസ്പിറ്റലിൽ വച്ച് സൌജന്യ ENT ക്യാമ്പ് നടത്തപ്പെടുന്നു. സൌജന്യമായി കേൾവി പരിശോധന നടത്തുകയും തെരഞ്ഞെടുക്കപ്പെടുന്ന അർഹരായവർക്ക് കുറഞ്ഞ നിരക്കിൽ തുടർ ചികിത്സയും ഓപ്പറേഷനും ചെയ്തു കൊടുക്കുന്നതാണ്. ശ്രവണ സഹായി ആവശ്യമുള്ളവർക്ക് വളരെ കുറഞ്ഞ നിരക്കിൽ നൽകുന്നതുമാണ്.
ക്യാമ്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യേണ്ട നമ്പരുകൾ: ഡോ. വില്യംസ്. (ENT Clinic Kottarakara) 9207071204, ശ്രീസത്യസായി ഹോസ്പിറ്റൽ കൊട്ടാരക്കര: 2452805, 2452289, കൊട്ടാരക്കര ലയൺസ് ക്ലബ് പ്രസിഡൻ്റ്: 8075813326