കൊട്ടാരക്കര: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി ആഡംബര വാഹനങ്ങൾ വാടകയ്ക്കും , വിവാഹ സംബന്ധമായ ആവശ്യങ്ങൾക്കായും എടുത്ത് കൊണ്ട് പോയ ശേഷം കേരളത്തിൻ്റെ വിവധ സ്ഥസങ്ങളിൽ പണയം വച്ച് 25 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസ്സിലെ 2 പേരെ കൊല്ലം റൂറൽ ഷാഡോ പോലീസിൻ്റെ സഹായത്തോടെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കര മൈലം കടയിലഴികത്ത് പുത്തൻ വീട്ടിൽ നാദിർഷാ(25), അഞ്ചൽ ഏരൂർ ഗ്രീൻലാൻ്റിൽ നബീൻ മുഹമ്മദ്(24) എന്നിവരാണ് അറസ്റ്റിൽ ആയത്. കൊട്ടാരക്കര കേന്ദ്രീകരിച്ചാണ് നാദിർഷാ വാഹനങ്ങൾ വാടകയ്ക്ക് എടുത്തിരുന്നത്. ഇങ്ങനെ എടുത്ത വാഹനങ്ങൾ വിവധ സ്ഥലങ്ങളിൽ 50,000/- മുതൽ 2,50,000 വരെയുള്ള തുകയ്ക്ക് പണയം വച്ച് തട്ടിപ്പ് നടത്തുന്നതായിരുന്നു ഇവരുടെ രീതി. പാൻപരാഗ് പോലുള്ള നിരോധിത വസ്തുക്കൾ കടത്തുന്നതിന് വാഹനങ്ങൾ ഉപയോഗിച്ചിരുന്നതായി അന്വേഷണത്തിൽ വിവരം ലഭിച്ചിട്ടുണ്ട്. ആഡംബര വാഹനങ്ങളാണ് തട്ടിപ്പിന് ഉപയോഗിച്ചിരുന്നത്. വിവിധ സ്ഥലങ്ങളിൽ കിടക്കുന്ന വാഹനങ്ങൾ കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി അശോകൻ എ.പി.എസിൻ്റെ നിർദ്ദേശ പ്രകാരം കൊട്ടാരക്കര ഡി വൈ എസ് പി എ. അശോകൻ്റെ മേൽനോട്ടത്തിൽ കൊട്ടാരക്കര സി ഐ ബി. ഗോപകുമാർ, എസ്. ഐ സി. കെ മനോജ്, എസ് ഐ അരുൺ, ഷാഡോ എസ്. ഐ ബിനോജ്, എസ്. ഐ ബാലചന്ദ്രൻപിള്ള, എസ്. ഐ മാരായ ഷാജഹാൻ, ശിവശങ്കരപിള്ള, എ. എസ്. ഐ അജയകുമാർ, അജയൻ, ആഷീർ കോഹൂർ, എസ്. സി.പി.ഒ രാധാകൃഷ്ണപിള്ള, സൈബർ സെൽ എസ് സി പിഒ ബിനു എന്നിവരടങ്ങിയ സംഘമാണ് കേസ്സ് അന്വേഷണം നടത്തിയത്.