കൊട്ടാരക്കര: നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിന്റെ വാർഷികാഘോഷവും അദ്ധ്യാപക രക്ഷകർത്തൃ സംഗമവും നാളെ ( ഫെബ്രുവരി 1 ന് ) നടക്കും.രാവിലെ 9. 30 ന് അദ്ധ്യാപക രക്ഷകർത്തൃ സമ്മേളനം കൊല്ലം മേയർ വി. രാജേന്ദ്രബാബു ഉദ്ഘാടനം ചെയ്യും. സ്കൂൾ വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമാ താരം ജയരാജ് വാര്യർ നിർവ്വഹിക്കും.
യോഗത്തിൽ സ്കൂൾ പി ടി എ പ്രസിഡന്റ് ഗോപകുമാർ.വി അദ്ധ്യക്ഷത വഹിക്കും.കേരള ചലച്ചിത്ര വികസന കോർപ്പറേഷൻ ഡയറക്ടർ അഡ്വ: കെ അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തും. നെടുവത്തൂർ പഞ്ചായത്ത് പ്രസിഡൻറ് കെ. പി ശ്രീകല പുരസ്ക്കാര വിതരണം നടത്തും .മെമ്പർമാരായ ഭാവന എം .ബി ,കെ. ആർ ഓമനക്കുട്ടൻ , സ്കൂൾ പ്രിൻസിപ്പൽ ജിജി വിദ്യാധരൻ ,ഹെഡ്മിസ്ട്രസ് സിന്ധു എസ് നായർ, സ്കൂൾ മാനേജർ കെ സുരേഷ് കുമാർ, കിരൺ പി പണിക്കർ , ഷിനു വി രാജ്, രാജി ശ്രീകുമാർ എന്നിവർ പ്രസംഗിക്കും.
ചടങ്ങിൽ കഴിഞ്ഞ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ എ പ്ലസ് നേടിയ വിദ്യാർത്ഥികളേയും, സംസ്ഥാന സ്കൂൾ കായിക മേളയിൽ സമ്മാനാർഹരായവരേയും പുരസ്ക്കാരങ്ങൾ നൽകി അനുമോദിക്കും. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടക്കും.