കൊട്ടാരക്കര: എംസി റോഡ് പുത്തൂർ മുക്ക് ജംഗഷനിൽ കെ.എസ്.ആർ.ടി സി ബസും ബൈക്കും ഇടിച്ച് ബൈക്ക് യാത്രീകരായ ഒരു കുടുംബത്തിലെ മൂന്നു പേരെ ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു. കൊട്ടാരക്കര വല്ലം സ്വദേശികളായ അനിൽ കുമാർ, ഭാര്യ ദീപ, മകൻ അതുൽ എന്നിവർ സഞ്ചരിച്ച ബൈക്ക് ആണു അപകടത്തിൽപ്പെട്ടത്. അപകടത്തിൽ അനിൽ കുമാറിന്റെ ഒരു കൈ തക്ഷണം അറ്റ് പോയിട്ടുണ്ട്. കൂടാതെ ഭാര്യ ദീപക്കും മകൻ അതുലിനും പരിക്കേറ്റിട്ടുണ്ട്. കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ഒരു ബൈക്കിനെ ഓവർ ടേക്ക് ചെയ്തപ്പോൾ നിയന്ത്രണം വിട്ട് എതിരെ വന്ന ബൈക്കിലേക്ക് ഇടിക്കുകയായിരുന്നു എന്നു ദ്യസാക്ഷികൾ പറയുന്നു. ഇന്നു ഉച്ചകഴിഞ്ഞ് മൂന്നു മണിയോട് കൂടിയായിരുന്നു അപകടം ഉണ്ടായത്
