തിരുവനന്തപുരം: ഫീനിക്സ് പബ്ലിക്കേഷൻ പ്രസിദ്ധികരിച്ച “സഞ്ചാരം കേരളത്തിലെ മഹാക്ഷേത്രങ്ങളിലൂടെ” എന്ന പുസ്തകത്തെ ആധാരമാക്കി തയ്യാറാക്കുന്ന ‘ടെയിൽസ് ഓഫ് ടെംബിൾസ് എ പിൽഗ്രിം ട്രാവലോഗ് ‘ എന്ന തീർത്ഥാടന വിനോദ യാത്ര വിവരണ പരിപാടി 2019 ജനുവരി 22 ചൊവ്വാഴ്ച മുതൽ കൈരളി ചാനലിൽ സംപ്രേക്ഷണം ആരംഭിക്കുന്നു .
കേരളത്തിലെ ഇരുന്നൂറ്റി അൻപതിലധികം മഹാക്ഷേത്രങ്ങളും , അതിനോട് ചുറ്റപ്പെട്ട പ്രശസ്തവും അല്ലാത്തതുമായ മനോഹര ഭൂപ്രദേശങ്ങളും , കേരളാ സമൂഹത്തിൽ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് നിൽക്കുന്ന അനുഷ്ടാന കലകളും , നാടൻ കലാരൂങ്ങളും കോർത്തിണക്കി , പിൽഗ്രിം ടൂറിസം എന്ന ആശയത്തിൽ തയ്യറാക്കുന്ന പരിപാടിയുടെ പ്രിവ്യു ഷോയുടെ സ്വിച് ഓൺ കർമ്മം 2018 ഒക്ടോബർ 9 ന് തിരുവനന്തപുരം പ്രസ്ക്ലബ്ബിൽ വച് ബഹുമാനപെട്ട കേരളാസഹകരണ ടൂറിസം ദേവസ്വം വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രൻ അവർകൾ നിർവഹിച്ചു .ജനുവരി മാസം 22 -)൦ തീയതി മുതൽ കൈരളി ചാനലിൽ ചൊവ്വാഴ്ച ദിവസങ്ങളിൽ രാവിലെ 7:30 മുതൽ 8 മണി വരെ ഈ പരിപാടിയുടെ സംപ്രേഷണം ആരംഭിക്കുകയാണ് .ക്ഷേത്രങ്ങളും അതോടൊപ്പം കേരളത്തിലെ ചെറുതും വലുതുമായ അറിയപ്പെടുന്നതും അറിയപ്പെടാത്തതുമായ മനോഹര ഭൂപ്രദേശങ്ങളും ഉൾപ്പെടുത്തി കൊണ്ട് സംപ്രേക്ഷണം ആരംഭിക്കുന്ന ഈ ഡോകുമെന്ററി യുടെ പ്രമോവീഡിയോ ഇപ്പോൾ യു ട്യൂബിൽ ലഭ്യമാണ് .
