കൊട്ടാരക്കര : ശബരിമലയില്‍ യുവതി പ്രവേശന വിഷയത്തില്‍ ശബരിമല അയ്യപ്പ സേവാ കര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ ഹര്‍ത്താല്‍ ആനുകൂലികള്‍ ഓടനാവട്ടം ടൌണില്‍ നടത്തിയ പ്രകടനത്തിനിടയില്‍ പെട്ട വെളിയം ഓടനാവട്ടം കട്ടയില്‍ വാര്‍ഡ് മെമ്പറും ഓടനാവട്ടം കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമായ ഓടനാവട്ടം വിജയ പ്രകാശിന് (52) മര്‍ദ്ദനമേറ്റു . തലയ്ക്ക് ഇടിവള കൊണ്ട് മര്‍ദ്ദനമേറ്റ ഇദ്ദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ് . രാവിലെ 10 മണിയോടെ ഓടനാവട്ടം പാലത്തിന് സമീപം വച്ചാണ് ഇദ്ദേഹത്തിന് മര്‍ദ്ദനമേറ്റത് .കാറ്ററിംഗ് സ്ഥാപനം നടത്തുന്ന ഇദ്ദേഹം കല്യാണ നിശ്ചയത്തിന് നേരത്തെ ഓര്‍ഡര്‍ ലഭിച്ചതിനനുസരിച്ച് അവിടുത്തേക്കുള്ള ആഹാരവുമായി വാഹനത്തില്‍ പോകുമ്പോള്‍ ഹര്‍ത്താല്‍ ആനുകൂലികളുടെ പ്രകടനം ഓടനാവട്ടം ടൌണ്‍ വഴി കടന്ന് വരുകയായിരുന്നു . പ്രകടനക്കാര്‍ ഇദ്ദേഹത്തിന്റെ വാഹനം തടയുകയും മര്‍ദ്ദിക്കുകയുമായിരുന്നു .കല്ല്യാണ നിശ്ചയത്തിന് മുന്‍ കൂട്ടി ഓര്‍ഡര്‍ ലഭിച്ചതിനനുസരിച്ചുള്ള ഉച്ച ഭക്ഷണം കൊണ്ട് പോവുകയാണന്ന് പ്രതിഷേധക്കാരെ അറിയിച്ചെങ്കിലും അവര്‍ വാഹനം കടത്തി വിടാന്‍ തയ്യാറായില്ല . തുടര്‍ന്ന് അസഭ്യം പറഞ്ഞ് കൊണ്ട് തന്നെ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വിജയ പ്രകാശ് പറഞ്ഞു . ബി .ജെ .പി , ആര് .എസ് .എസ് പ്രവര്‍ത്തകനാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അദ്ദേഹം പൊലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു . പൊലീസ് ഉടന്‍ തന്നെ സ്ഥലത്ത് എത്തിയെങ്കിലും എണ്ണത്തില്‍ കുറവായിരുന്ന പൊലീസിന് പ്രതിഷേധക്കാരുടെ ഇടയില്‍ നിന്നും പ്രതിയെ കസ്റ്റഡിയില്‍ എടുക്കാനായില്ല .
