കൊട്ടാരക്കര: കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ വിവിധ അമ്പലങ്ങളില്‍ നിന്നും വഞ്ചി കുത്തിതുറന്ന് പണം അപഹരിക്കുന്ന ആളിനെ കൊല്ലം റൂറല്‍ ഷാഡോ പോലീസും, കൊട്ടാരക്കര പോലീസും ചേര്‍ന്ന് പിടികൂടി. കോട്ടയം ജില്ലയില്‍ വടക്കേമഠം വീട്ടില്‍ സജിത്ത്(32) ആണ് പോലീസിന്റെ പിടിയിലായത്. രണ്ട് മാസം മുമ്പാണ് ഇദ്ദേഹം ജയിലില്‍ മോചിതനായത്. സദാനന്ദപുരം തെറ്റിയോട് മഹാദേവ ക്ഷേത്രം, പനവേലി മഹാദേവക്ഷേത്രം, പത്താനപുരം കുറുമ്പകര, പൂതങ്കര നാരങ്ങാനം മുതലായ ക്ഷേത്രങ്ങളില്‍ വഞ്ചി മോഷണം നടത്തിയതായി പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട്. കിട്ടിയ തുകകള്‍ ആഡംബരത്തിനും യാത്രകള്‍ക്കും ഉപയോഗിച്ചിരുന്ന പ്രതി വിവിധ അമ്പലങ്ങളില്‍ പൂജാരിയായും ജോലി ചെയ്തിട്ടുണ്ട്. കൊല്ലം റൂറല്‍ ജില്ലാ പോലീസ് മോധവി ബി. അശോകന്റെ നേതൃത്വത്തിലുള്ള ഷാഡോ ടീം , കൊട്ടാരക്കര ഡിവൈഎസ്പി എ. അശോകന്റെ നിര്‍ദ്ദേശപ്രകാരം കൊട്ടാരക്കര എസ് ഐ സി. കെ മനോജ്, എസ് ഐ അരുണ്‍, ഷാഡോ എസ് ഐ ബിനോജ്, എഎസ് ഐ ഷാജഹാന്, അജയകുമാര്‍, ആഷിക് കോഹൂര്‍, രാധാകൃഷ്ണപിള്ള, എഎസ് മണിയന്‍പിള്ള, സിപിഒ മനോജ്, എന്നിവരടങ്ങിയ സംഘമാണ് കേസ്സിന്റെ അന്വേഷണം നടത്തിയത്.
