തൃക്കണ്ണമംഗൽ : പ്രസാദ് ജോണിനെ അനുസ്മരിച്ചു കൊട്ടാരക്കര മണ്ഡം കമ്മിറ്റി അംഗവും തൃക്കണ്ണമംഗൽ സി പി ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മായിരുന്ന പ്രസാദ് ജോണിൻ്റെ രണ്ടാം ചരമ വാർഷികം തോട്ടം മുക്കിൽ വച്ചു നടന്നു. ലോക്കൽ കമ്മറ്റി അംഗം സജീ ചേരൂർ അധ്യക്ഷത വഹിച്ചു. സി പി ഐ ജില്ലാ കമ്മിറ്റി അംഗം എ മന്മഥൻ നായർ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ. ഷാജി മുഖ്യ പ്രഭാഷണം നടത്തി. മുതിർന്ന ലോക്കൽ അംഗം എൻ സി വിജയൻ പതാക ഉയർത്തി ലോക്കൽ കമ്മിറ്റി സെക്രട്ടറി ഒ. ബേബി സ്വാഗതം പറഞ്ഞു. മണ്ഡലം കമ്മിറ്റി മെമ്പറായ സി ഗോപാലകൃഷ്ണപിള്ള, എം സുരേന്ദ്രൻ കാവുവിള, പ്രശാന്ത് ചിറ്റയം, ഗോപാലകൃഷ്ണൻ, കൗൺസിലർ ലീലാ ഗോപിനാഥ് എന്നിവർ സംസാരിച്ചു .
