കൊട്ടാരക്കര: സെന്റ് ഗ്രിഗോറിയോസ് കോളേജിലെ സുവോളജി വിഭാഗത്തിന്റെയും ഗ്രിഗോറിയോസ് സുവോളജി അലുമ്നി ഇനിഷിയേറ്റീവ് (ഗ്രിസാലി)ന്റെയും ആഭിമുഖ്യത്തിൽ കോളേജ് സെമിനാർ ഹാളിൽ വച്ച് ഏകദിന കരിയർ ഗൈഡൻസ് ശില്പശാല നടത്തി. കേരളാ ബയോടെക്നോളജി കമ്മീഷൻ അഡ്വൈസർ ഡോ.ജി.എം.നായർ ഉദ്ഘാടനം ചെയ്തു.കോളജ് പ്രിൻസിപ്പാൾ ഡോ. സുമൻ അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള അസ്സിസ്റ്റൻറ് പ്രൊഫസർ ഡോ. പാലാട്ടി അലേഴ്സ് സിനു ക്ലാസ്സ് എടുത്തു. സുവോളജി വിഭാഗം മേധാവി ഡോ.റാണി.എസ്. ധരൻ, അഡ്മിനിസ്ട്രേറ്റർ ഫാ.മാത്തുക്കുട്ടി, പ്രൊഫ.കെ.ജെ.ചെറിയാൻ, ഡോ.ജീൻ ജോസ്, പ്രദീപ് കുമാർ.പി, അലുമ്നി അസോസിയേഷൻ സെക്രട്ടറി സാംസൺ പാളകോണം, അനന്തു കൃഷ്ണൻ, മെനു ജോൺ എന്നിവർ സംസാരിച്ചു.
