കൊട്ടാരക്കര: 2.15 കിലോ കഞ്ചാവുമായി യുവാവ് ഷാഡോ പോലീസിൻ്റെ പിടിയിലായി. വെളിയം വെസ്റ്റ് ചൂരക്കോട് മോഹനത്തിൽ എം. ജി അനന്തു(23) വാണ് പിടിയിലായത്. ഒന്നര വർഷമായി വൻതോതിൽ കഞ്ചാവ് തമിഴ് നാട്ടിലെ കമ്പത്തുനിന്നും വാങ്ങി കൊട്ടാരക്കരയിലെ വിദ്യാലയങ്ങൾ കേന്ദ്രികരിച്ച് വിൽപ്പന നടത്തി വരികയായിരുന്നു. ആദ്യമായിട്ടാണ് പോലീസിൻ്റെ പിടിയിലാകുന്നത്. ഡിവൈഎസ് പി എ. അശോകൻ്റെ നേതൃത്വത്തിൽ കൊട്ടാരക്കര ഷാഡോ പോലീസ് എസ് ഐ എസ്. ബിനോജ്, ഗ്രേഡ് എസ് ഐ മാരായ കെ. ശിവശങ്കരപിള്ള, എ. സി ഷാജഹാൻ, എഎസ്ഐ ബി. അജയകുമാർ, സീനിയർ ഓഫീസർമാരായ ആശീഷ് കോവൂർ, കെ.കെ രാധാകൃഷ്ണപിള്ള എന്നിവരാണ് പ്രതിയെ പിടികൂടിയത്.
