കൊട്ടാരക്കര: സെൻ്റ് ഗ്രിഗോറിയോസ് കോളേജിലെ ജന്തുശാസ്ത്ര വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ഗ്രിഗോറിയോസ് സുവോളജി അലുമ്നി ഇനിഷിയേറ്റീവ് (ഗ്രിസാലി) ൻ്റെ ആഭിമുഖ്യത്തിൽ നാളെ രാവിലെ 9.30 മുതൽ കോളജ് സെമിനാർ ഹാളിൽ വച്ച് നടക്കും. ജന്തുശാസ്ത്ര ബിരുദ – ബിരുദാനന്തര വിദ്യാർത്ഥികൾക്ക് സെമിനാറിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. കേരള ബയോടെക്നോളജി കമ്മീഷൻ അഡ്വൈസർ ഡോ.ജി.എം. നായർ, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള അസ്സിസ്റ്റന്റ് പ്രൊഫസർ ഡോ. പാലാട്ടി അല്ലേഴ്സിനു എന്നിവർ ക്ലാസ്സുകൾ നയിക്കും.
