കൊട്ടാരക്കര: കേരള സർവ്വകലാശാല വൈസ് ചാൻസലറായി നിയമിതനായ എസ്.ജി.കോളജ് മുൻ അദ്ധ്യാപകൻ ഡോ.വി.പി.മഹാദേവൻപിള്ളയ്ക്ക സെൻറ് ഗ്രിഗോറിയോസ് കോളേജിൽ ഉജ്ജ്വലമായ സ്വീകരണം നൽകി.എസ്.ജി.കോളജ് മാനേജ്മെന്റ്, അലുമ്നി അസോസിയേഷൻ, കോളജ് യൂണിയൻ, പൂർവ്വ അദ്ധ്യാപക സംഘടന, പി.ടി.എ, എൻ.സി.സി, എൻ.എസ്സ്.എസ്സ് എന്നിവ സംയുക്തമായാണ് സ്വീകരണം ഒരുക്കിയത്.
മലങ്കര ഓർത്തഡോക്സ് തുമ്പമൺ ഭദ്രാസനാധിപൻ അഭിവദ്യ. കുരിയാക്കോസ് മാർ ക്ലിമ്മിസ് അനുമോദന സമ്മേളനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ ഡോ.സുമൻ അലക്സാണ്ടർ അദ്ധ്യക്ഷത വഹിച്ചു.അഡ്മിനിസ്ട്രേറ്റർ ഫാ.മാത്തുക്കുട്ടി.ജെ, ഫാ.സാമുവൽ റമ്പാൻ,ഫാ.ഡി. ജേക്കബ് ,പ്രൊഫ.കെ.ജി.മാത്യു, പ്രൊഫ.ലീലാമ്മ സാമുവേൽ, സൂപ്രണ്ട് ജയിംസ് ഡാനിയേൽ, അലുമ്നി അസോസിയേഷൻ സെക്രട്ടറി സാംസൺ പാളക്കോണം, പ്രൊഫ. ഫെർജിജോൺ, കോളജ് യൂണിയൻ ചെയർമാൻ ജോബിൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.
