കൊട്ടാരക്കര: കോട്ടാത്തല ഗവൺമെൻ്റ് എൽ പി എസിൽ ഭക്ഷ്യ വിഷബാധ. ഇരുപതിലധികം കുട്ടികൾ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ. ശിവദർശന(2), വിനായക്(6), ഗഗനാ(3), രാഹുൽ(9), രൻജു(14), അഭിരാമി(5), ബിന്ധ്യ(9), ബിനന്യ(6), അക്ഷയ്(7), സൂര്യജിത്ത്(9), യാദവ് കൃഷ്ണ(6), യദു കൃഷ്ണൻ(9), അഭിനവ്(6), വിശാൽ(5), അമൽ(10), സിഫാർദ്ധ്(5), ശ്രേയ(5) എന്നി കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യ വിഷബാധ ഏറ്റ കുട്ടികളെ എം എൽ എ ഐഷാപോറ്റി താലൂക്ക് ആശുപത്രിയിൽ സന്ദർശിച്ചു.
