കടമ്പനാട് : കല്ലുകുഴി മലനട റോഡ് വികസനവുമായി ബന്ധപ്പെട്ട് പുനർനിർമിച്ച മതിൽ പൊളിച്ചു നീക്കിയതായി പരാതി. ഒരു സംഘം ആളുകൾ മണ്ണു മാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ചിട്ടതായാണ് പരാതിയിൽ പറയുന്നത്. കല്ലുകുഴി ഹാപ്പി വില്ലയിൽ കുഞ്ഞൂഞ്ഞമ്മ ജോണിൻ്റെ വീടിനു മുന്നിലുള്ള മതിലാണ് പൊളിച്ചത്.
റോഡിനായി അളന്നു തിരിച്ച സ്ഥലം സമ്മതത്തോടെ നൽകിയ ശേഷമാണ് മതിൽ പുനർനിർമിച്ചത്. കഴിഞ്ഞ 14ന് രണ്ടിന് ഒരു സംഘം ആളുകൾ എത്തി വീണ്ടും മതിൽ പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്നു തന്നെ വൈകിട്ട് ഏഴരയോടെ മണ്ണുമാന്തി യന്ത്രവുമായി എത്തിയവർ കെട്ടിയ മതിൽ വീണ്ടും പൊളിച്ചിട്ടതായി കുഞ്ഞൂഞ്ഞമ്മ ജോൺ പരാതിപ്പെടുന്നു.