കൊട്ടാരക്കര: കെ എസ് ആർ ടി സി യിലെ മാലിന്യങ്ങൾ റോഡിലൂടെ ഒഴുകുകയും വൻ ദുർഗന്ധം ഓട്ടോ സ്റ്റാൻഡിലും റോഡിലും പരന്നതോടെ ബിജെപി യുവമോർച്ച പ്രവർത്തകർ കെ എസ് ആർ ടി സി ഡിപ്പോ എ ടി ഓ യെയും നഗരസഭാ സെക്രട്ടറിയേയും ഉപരോധിച്ചു . വൈകിട്ട് സെപ്റ്റിടാങ്കുകൾ ക്ലീൻ ചെയ്തു മാലിന്യങ്ങൾ നീക്കമെന്ന ഉറപ്പിൻമേൽ ഉപരോധം അവസാനിപ്പിച്ചു. ഉപരോധസമരം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി കെ ആർ രാധാകൃഷ്ണൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് അശ്വിനി, രഞ്ജിത്, അനീഷ് കിഴക്കേക്കര, സുരേഷ് അമ്പലപ്പുറം, സജിൻ, കാർത്തിക വേണുഗോപാൽ , അജിത് ചാലൂക്കോണം, ദീപു എന്നിവർ നേതൃത്വം നൽകി
