തിരുവനന്തപുരം: നെയ്യാന്‍കരയില്‍ സനല്‍ കുമാറിനെ വാഹനത്തില്‍ മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസിലെ പ്രതി ഡിവൈഎസ് പി ഹരികുമാര്‍ മരിച്ച നിലയില്‍. തിരുവനന്തപുരത്തെ കല്ലമ്പലത്തെ വീട്ടിലാണ് ഹരികുമാറിന്റെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ എട്ടു ദിവസമായി ഹരികുമാര്‍ ഒളിവിലായിരുന്നു. ഹരികുമാര്‍ തമിഴ്നാട്ടിലേക്ക് കടന്നു എന്നതായിയുന്നു പൊലീസിന്റെ നിഗമനം. സനലിനെ ഹരികുമാര്‍ മനഃപൂര്‍വ്വം കൊലപ്പെടുത്തിയതാണെന്ന് ഇന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. വാഹനം വരുന്നത് കണ്ടാണ് സനലിനെ ഹരികുമാര്‍ അതിന് മുന്നിലേക്ക് തള്ളിയിട്ടതും എന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ഈ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനിരിക്കെയാണ് ഹരികുമാര്‍ ആത്മഹത്യ ചെയ്ത വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.
