തൃക്കണ്ണമംഗൽ: എസ്.കെ.വി.വി.എച്ച്.എസ്.എസിൽ സ്കൂൾ തല ആക്ഷൻ പ്ലാൻ നിർവഹണ പദ്ധതി നഗരസഭാ കൌൺസിലർ തോമസ്.പി . മാത്യു ഉദ്ഘാടനം ചെയ്തു. പി.റ്റി. എ പ്രസിഡൻ്റ് ജി. ലിനുകുമാർ അദ്ധ്യക്ഷനായിരുന്നു. പ്രഥമാദ്ധ്യാപകൻ എം. ബി മുരളീധരൻ പിള്ള പദ്ധതി അവതരണം നടത്തി. തുടർന്ന് യു.പി വിഭാഗം കുട്ടികൾക്കായി ഗണിത പഠനോപകരണ നിർമ്മാണ ശില്പശാല നടത്തി. ജേക്കബ് ജോർജ്ജ്, റീനാ ജോൺ എന്നിവർ നേതൃത്വം നൽകി.
