കൊട്ടാരക്കര : പ്രൈവറ്റ് ബസ് സ്റ്റാൻഡിനു സമീപമുള്ള സ്വകാര്യ ലോഡ്ജിൽ ഇടമൺ സ്വദേശി മരിച്ച നിലയിൽ കണ്ടെത്തി.പുനലൂർ ഇടമൺ തച്ചാറയിൽ ഹൗസിൽ ജോബിനെ(39) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിക്കുള്ളിൽ രക്തം കാണപ്പെട്ടതിൽ ദുരൂഹതയുള്ളതായി സംശയിക്കുന്നു. കൊട്ടാരക്കര പോലീസ് കേസെടുത്തു.