നെടുവത്തൂർ സർവ്വീസ് സഹകരണ ബാങ്കിൻ്റെ അവണൂർ ശാഖയുടെ നീതി സ്റ്റോറിൻ്റെ ഉദ്ഘാടനം ബോർഡ് മെമ്പർ പി .എസ് സുരേഷ് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വച്ച് ബാങ്ക് പ്രസിഡൻ്റ് യമുന ഗോപാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ ബോർഡ് അംഗങ്ങളായ പി. ശശിധരൻപിള്ള, അരുന്ധതി, രാജേന്ദ്ര പ്രസാദ്, ഗോപാലൻ എന്നിവർ പ്രസംഗിച്ചു. ബാങ്ക് സെക്രട്ടറി കെ. അശോക് കുമാർ നന്ദി രേഖപ്പെടുത്തി.
