കൊല്ലം: പി ഡി പി ചെയര്മാന് അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു. ഏറെ കാലമായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. വൈകിട്ട് മൂന്നു മണിയോടെയായിരുന്നു അന്ത്യം.
മാതാവിൻ്റെ അസുഖവിവരമറിഞ്ഞ് മഅ്ദനി കഴിഞ്ഞ ആഴ്ചയാണ് ബംഗളൂരുവില്‍ നിന്നും ജാമ്യം ലഭിച്ച് അന്‍വാര്‍ശേരിയിലെത്തിയത്. പിന്നീട് ഇദ്ദേഹത്തിൻ്റെ ജാമ്യം കോടതി ദീര്‍ഘിപ്പിച്ചിരുന്നു.