പത്തനാപുരം: കിടപ്പ് മുറിയിൽ എൻഞ്ചിനിയറിംഗ് വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ. കമുകും ചേരി മന്ദിരം മുക്കിൽ രോഹിത് ഭവനിൽ ബിജു സ്മിത ദമ്പതികളുടെ മകൻ രാഹുൽ (21) നെയാണ് കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.പത്തനാപുരം കുര്യോട്ടുമല എൻഞ്ചീനിയറിംഗ് കോളേജിലെ പഠനത്തിന് ശേഷം എറണാകുളത്ത് ഉപരി പഠനത്തിലായിരുന്നു.കഴിഞ്ഞ ദിവസമാണ് വീട്ടിലെത്തിയത്. മാതാപിതാക്കൾ മൊബൈൽ ചാറ്റിംഗ് ചോദ്യം ചെയ്തതായും. ഏതോ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും പ്രണയിച്ച പെൺകുട്ടിയുടെ വിവാഹം ഉറപ്പിച്ചതിൽ നിരാശയിലായിരുന്നുവെന്നും പറയുന്നു.അമ്മ സ്മിതയുടെ സഹോദരിയുടെ നാലു വയസുകാരനായ മകനൊപ്പമാണ് ഉറങ്ങാൻ കിടന്നത്. വെളുപ്പിന് രണ്ട് മണിക്ക് അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഇളയ സഹോദരൻ രോഹിത്താണ് തൂങ്ങി നില്ക്കുന്നത് കാണുന്നത്, വിട്ടുകാർ അഴിച്ച് താഴെ ഇട്ടെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പഠനത്തിൽ സമർത്ഥനും നാട്ടുകാരുടെ പ്രിയങ്കരനുമായിരുന്നു രാഹുൽ. മ്യതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടത്തിനായി കൊണ്ടുപോയി. പത്തനാപുരം പൊലിസ് കേസെടുത്തു.
