കൊട്ടാരക്കര : കൊട്ടാരക്കര താലൂക്കാഫീസിലെ സർവൈറെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടു. കൊട്ടാരക്കര മൈലം ഇട്ടിയപറമ്പ് പുത്തൻ പുരയിൽ ദിവാകരൻ നായരുടെ മകൻ സന്തോഷ് കുമാർ (48) നെയാണ് മൈലം മുട്ടമ്പലം റെയിൽവേ ഓവർ ബ്രിഡ്ജിന് താഴെയുള്ള റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കാണപ്പെട്ടത്. ഇന്ന് ഉച്ചയ്ക്ക് 12.20 ന് കൊല്ലത്ത് നിന്നും ചെന്നൈയിലേക്ക് പോകുന്ന താമ്പരം എക്സ്പ്രസ്സ് ട്രെയിനാണ് തട്ടിയത് . പാളത്തിലൂടെ നടന്നു പോവുകയായിരുന്ന ഇദ്ദേഹത്തെ ട്രെയിൻ തട്ടുകയായിരുന്നു. കൊട്ടാരക്കര താലൂക്കാഫീസിലെ സർവൈറായിരുന്നു ഇദ്ദേഹം. ഭാര്യ. ലത, മക്കൾ : ശരത് സന്തോഷ്, സ്വാതി സന്തോഷ്. മൃതദേഹം കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകി. സംസ്ക്കാരം നാളെ വീട്ട് വളപ്പിൽ.
