കൊല്ലം: സംസ്ഥാനത്ത് വീണ്ടും എ.ടി.എം കുത്തിത്തുറന്ന് കവര്‍ച്ചാശ്രമം. കൊല്ലം കുണ്ടറ മോയ്തീന് മുക്കിലെ ഫെഡറല്‍ ബാങ്ക് എ.ടി.എം കൗണ്ടറിലെ മെഷിനാണ് കുത്തിത്തുറക്കാന്‍ ശ്രമിച്ചത്. ഇന്ന് രാവിലെയാണ് മോഷണ ശ്രമം കണ്ടത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. എ.ടി.എമ്മില്‍ നിന്ന് പണം നഷ്ടപ്പെട്ടെന്ന കാര്യം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. എറണാകുളത്തും തൃശൂരിലും എ.ടി.എം കവര്‍ന്ന് 35 ലക്ഷം രൂപം കവര്‍ന്ന സംഭവത്തിന് പിന്നാലെയാണ് സംസ്ഥാനത്ത് സമാന സംഭവങ്ങള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നെ രാവിലെ തൃശൂര്‍ നഗരത്തിലെ എ.ടി.എമ്മിലും കവര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നു.
