ജയ്പുര്‍: കൂട്ടബലാത്സംഗത്തിനിരയായ യുവതി രക്ഷപ്പെടാനായി മൂന്നു നില കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി. ഇരുപത്തിമൂന്നുകാരിയായ നേപ്പാള്‍ യുവതിയാണ് വിവസ്ത്രയായി ചാടി രക്ഷപ്പെട്ടത്. രാജസ്ഥാനിലെ ജയ്പുർ മുഹാനയിലാണ് സംഭവം. പരിക്കേറ്റ യുവതി അപകടനില തരണം ചെയ്തതായാണ് റിപ്പോർട്ട്. യുവതിയെ പീഡിപ്പിച്ച രണ്ടു പേരെ ജയ്പുര്‍ പോലീസ് ഞായറാഴ്ച അറസ്റ്റു ചെയ്തു. ലോകേഷ് സെയ്നി(19), കമല്‍ സെയ്നി(24) എന്നിരെയാണ് പോലീസ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. പീഡനത്തെ തുടര്‍ന്ന് യുവതി ഫ്ളാറ്റിൻ്റെ മൂന്നാം നിലയില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
