കൊട്ടാരക്കര : രാജ്യത്തിൻ്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി കർത്തവ്യ നിർഹണത്തിനിടയിൽ ജീവൻ ബലിയർപ്പിച്ച പോലീസ് സേനംഗങ്ങൾക്ക് ആദരാജ്ഞലികൾ അർപ്പിച്ചു കൊണ്ട് ഒക്ടോബര് 21 സ്മൃതി ദിനമായി ആചരിച്ചു . കൊല്ലം റൂറൽ ജില്ലാ ആസ്ഥാനത്തു നടന്ന സ്മൃതി ദിനം പരേഡിൽ ജില്ലാ പോലീസ് മേധാവി ബി . അശോകൻ ഐ . പി .എസ് . സല്യൂട് സ്വികരിച്ചു . രക്ത സാക്ഷി സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു തുടർന്ന് നടന്ന ചടങ്ങിൽ ജീവത്യാഗംചെയ്ത പോലീസ് സേനംഗങ്ങളുടെ ധീരതയും ത്യാഗവും മറ്റുള്ളവർക് പ്രേചോദനമെന്നും ഉദ്ബോധിപ്പിച്ചു . ചടങ്ങിൽ കൊട്ടാരക്കര ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അശോകൻ , സ്പെഷ്യൽ ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് കെ . ആർ . ശിവസുതൻ പിള്ള , ക്രൈംബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജോർജ് കോശി , കൊട്ടാരക്കര പോലീസ് ഇൻസ്പെക്ടർ ഗോപകുമാർ എന്നിവരും ജില്ലയിലെ പോലീസ് സേനംഗങ്ങളും , ജീവനക്കാരും , കൊട്ടാരക്കര സെൻ്റ് മേരീസ് സ്കൂളിലെ സ്ടുടെന്റ്റ് പോലീസ് കേഡറ്റുകളും പങ്കെടുത്തു . കൊല്ലം റൂറൽ പോലീസ് ജില്ലാ രൂപീകരിച്ചതിനു ശേഷം ആദ്യമായാണ് പോലീസ് സ്മൃതി ദിനം ആചരിച്ചത്.
