ആറ്റിങ്ങൽ : മകൻ്റെ കുത്തേറ്റ് അച്ഛൻ മരിച്ചു . അവനവഞ്ചേരി കൈപ്പറ്റിമുക്ക് പുന്നയ്ക് വിളത്ത് വീട്ടിൽ ശശിധരൻ നായർ (56), മകൻ ശരത്തിൻ്റെ കുത്തേറ്റ് മരിച്ചത് . വെളിയാഴ്ച രാത്രി ഒമ്പതരയോടെ ആറ്റിങ്ങൽ ഓട്ടോഡ്രൈവറായ അച്ഛനും മകനും തമ്മിൽ വാക്കേറ്റമുണ്ടാവുകയും ശരത് പിതാവിനെ കുത്തി പരുക്കേൽപിക്കുകയിരുന്നു. കുത്തേറ്റ് വീണ ശശിധരനെ , ശരത്തും മാതാവും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ശരത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു . പോസ്കോ കേസിലെ പ്രതിയായ ശശിധരൻ അടുത്തിടെയാണ് ജാമ്യം ലഭിച്ച പുറത്തിറങ്ങിയത്
