പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തിയ യുവതിയെ നാട്ടുകാര്‍ തടഞ്ഞു. ചേര്‍ത്തല സ്വദേശിനി ലിബിയെയാണ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ തടഞ്ഞത്. പോലീസ് ഉടന്‍ സ്ഥലത്തെത്തി ലിബിയെ ഇവിടെനിന്നും മാറ്റി.യുവതിക്കെതിരേ പ്രതിഷേധവുമായി വിശ്വാസികളായ സ്ത്രീകളും രംഗത്തെത്തി. അതേസമയം, ക്ഷേത്ര ദര്‍ശനത്തില്‍നിന്നും പിന്മാറില്ലെന്ന് ലിബി മാധ്യമങ്ങളോട് പറഞ്ഞു. ലിബിയെ പോലീസ് വാഹനത്തില്‍ പമ്പയിലേക്ക് കൊണ്ടു പോകുമെന്നാണ് സൂചന. ചേര്‍ത്തലയില്‍ നിന്ന് ഇന്ന് രാവിലെയാണ് ലിബി സിഎസും സംഘവും ശബരിമലയിലേക്ക് തിരിച്ചത്. യാത്രമധ്യേ ചിലര്‍ ഇവരെ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് ചങ്ങാനാശ്ശേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. തുടര്‍ന്ന് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തിയ ലിബിയെ അവിടെ വച്ച് യാത്രക്കാരും നാട്ടുകാരും തടയുകയായിരുന്നു. പ്രതിഷേധത്തിനിടെ വളരെ ബുദ്ധിമുട്ടിയാണ് യുവതിയെ പൊലീസ് അവിടെ നിന്നും മാറ്റിയത്.
