കൊച്ചി / തൃശൂർ :സംസ്ഥാനത്ത് രണ്ട് എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 35 ലക്ഷം രൂപ കവര്‍ന്നു. തൃശൂര്‍ കൊരട്ടിയിലും കൊച്ചി തൃപ്പൂണിത്തുറയിലുമാണ് എടിഎം കൗണ്ടറുകള്‍ തകര്‍ത്തത്. വിദഗ്ധ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.ഇന്ന് പുലർച്ചെ നാലരയോടെയാണ് കൊരട്ടി പ്രസ്സിനു മുൻവശത്തുള്ള സൗത്ത് ഇന്ത്യൻ ബാങ്ക് ശാഖയോടു ചേർന്നുള്ള എടിഎമ്മിൽ കവർച്ച നടത്തിയിരിക്കുന്നത്. സിസിടിവി ക്യാമറയിൽ സ്പ്രേ പെയിൻ്റ് അടിച്ചതിനുശേഷമാണു കൃത്യം നിർവ്വഹിച്ചിരിക്കുന്നത്. രാവിലെ ബാങ്ക് തുറക്കാൻ എത്തിയപ്പോഴാണു സംഭവം അറിയുന്നത്. 10,86,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു ബാങ്ക് ജീവനക്കാർ പറയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം നടത്തുന്നു. എടിഎമ്മിനകത്ത് കടന്ന് ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ പൊളിച്ചാണു കവർച്ച നടത്തിയത്. ഒരു സിസി ടി വി ക്യാമറ നശിപ്പിച്ചിട്ടുണ്ട് എന്നാൽ മറ്റ് ക്യാമറയിൽ ഇയാളുടെ മുഖം കൃത്യമായി പതിഞ്ഞിട്ടുണ്ട് . കോട്ടയത്ത് കവർച്ച നടത്തിയ അതേയാളാണ് മോഷണം നടത്തിയിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി .ദൃശ്യത്തിൽ ഒരാളാണങ്കിലും രണ്ടുപേർ ഉണ്ടെന്ന് കരുതുന്നു .
