കൊട്ടാരക്കര : മൊബൈൽ ഫോൺ ടവർ ബാറ്ററികൾ മോഷിടിച്ച സംഘത്തിലെ ഒരാൾ കുടി പിടിയിൽ . മുഖ്യപ്രതിക്കായി തിരച്ചിൽ ഊർജിതമാക്കി . ചെപ്ര ശ്രീജിത്ത് ഭവനിലെ ബി . ശ്രീജിത്താണ് ഇന്നലെ അറസ്റ്റിലായത് . കേസിലെ രണ്ടാം പ്രതിയാണ് , മൂന്നാം പ്രതി നേരത്തെ തന്നെ അറസ്റ്റ് ചെയ്തു .വൻ വിലയുള്ള 110 ബാറ്ററിയാണ് മോഷ്ടിച്ചത് . കൊട്ടാരക്കര സിഐ ബി ഗോപകുമാർ , എസ്ഐ സി കെ മനോജ് എന്നിവരുടെ നേതൃത്തത്തിലായിരുന്നു അറസ്റ്റ് .
