ചെന്നൈ: ചലച്ചിത്ര സംവിധായകന് സുകു മേനോന് (78) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ചെന്നൈയിലെ മദ്രാസ് മെഡിക്കല്‍ മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രിയായിരുന്നു അന്ത്യം. സിദ്ധിഖിനെ കേന്ദ്ര കഥാപാത്രമാക്കി “അച്ഛന് തന്ന ഭാര്യ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. നമ്മുടെ നാട് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ചലച്ചിത്ര സംവിധാന രംഗത്തേക്ക് വരുന്നത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ചെന്നൈയില്‍ നടക്കും.
