തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സംഭവത്തിൽ പത്തനംതിട്ട ചെറുകോൽ സ്വദേശി മണിയമ്മക്കെതിരെ കേസെടുത്തു. എസ്.എന്.ഡി.പി യോഗം ഭാരവാഹി വി. സുനിൽകുമാർ നൽകിയ പരാതിയിലാണ് പൊലീസ് നടപടി. ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെയാണ് വീട്ടമ്മ മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത്. മുഖ്യമന്ത്രിയെ ജാതിപ്പേര് വിളിച്ചിതിന്റെ വിഡീയോ സോഷ്യൽ മിഡീയയിൽ പ്രചരിച്ചിരുന്നു.
