കണ്ണൂർ : ട്രെയിന്‍ യാത്രക്കിടെ ചായയില്‍ മയക്കുമരുന്ന് നല്കി കണ്ണൂര്‍ സ്വദേശിയുടെ പണം കവര്‍ന്നു. കണ്ണൂര്‍ ഇരിട്ടി ആറളം സ്വദേശി മൊയ്തീന്റെ പണമാണ് കവര്‍ന്നത്. സംഭവം ഏറനാട് എക്സ്പ്രസില്‍.ഏറനാട് എക്സ്പ്രസ്സില്‍ കയറാനായി തൃശ്ശൂര്‍ പ്ലാറ്റ് ഫോമില്‍ നിൽക്കുമ്പോൾ പരിചയപ്പെട്ട യുവാവാണ് മൊയ്തീന് ചായയില്‍ മയക്കുമരുന്ന് നല്‍കിയത്. ട്രെയിന്‍ പയ്യോളിയിലെത്തിയപ്പോഴാണ് അബോധവസ്ഥയില്‍ കിടന്ന മൊയ്തീനെ പൊലീസുകാര്‍ കാണുന്നത്.തലശ്ശേരിയില്‍ ഇറക്കിയ മൊയ്തീനെ പൊലീസ് ഉദ്യോഗസ്ഥര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.പാതി ബോധത്തില്‍ മൊയ്തീന് തൃശൂരില്‍ നിന്ന് പരിചയപ്പെട്ട യുവാവ് ചായയില്‍ മയക്കുമരുന്ന് നല്‍കിയെന്നും തന്നെ ട്രെയിനിലേക്ക് പിടിച്ചു കയറ്റിയെന്നും തുടര്‍ന്ന് തന്റെ പണം കവര്‍ന്നതായും വ്യക്തമാക്കി .
