തിരുവനന്തപുരം : ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാന്‍ അനുമതി നല്കിയ സുപ്രീംകോടതി വിധിയില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താലിന് ശിവസേന ആഹ്വാനം ചെയ്തു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മറ്റു മത സംഘടനകളുമായി ചേര്‍ന്ന് വിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് ശിവസേന വ്യക്തമാക്കി. ആര്‍എസ്എസിന് മറ്റ് അജണ്ടകള്‍ ഉള്ളതുകൊണ്ടാണ് അവര്‍ സ്ത്രീപ്രവേശനത്തെ അനുകൂലിക്കുന്നത്. ശബരിമല വിവിധ മതസ്ഥരുടെ ആരാധനാ കേന്ദ്രമാണെന്നും സ്ത്രീപ്രവേശന വിഷയത്തില്‍ ഭക്തരുടെ പ്രതിഷേധം കാണാതെ പോകരുതെന്നും ശിവസേന ആവശ്യപ്പെട്ടു.
