ന്യൂഡല്‍ഹി: രാജ്യദ്രോഹകുറ്റം ചുമത്തിയതിന് പിന്നാലെ പ്രധാനമന്ത്രിയെ വീണ്ടും കള്ളനെന്ന് വിളിച്ച് കോണ്‍ഗ്രസ് നേതാവ് ദിവ്യ സ്പന്ദസമൂഹമാധ്യമത്തിലൂടെയാണ് വീണ്ടും അധിക്ഷേപിച്ച് രംഗത്തു വന്നിരിക്കുന്നത്. പിഎംചോരിഹയി എന്ന ഹാഷ് ടാഗിലാണ് ദിവ്യ ട്വിറ്റ് ചെയ്തിരിക്കുന്നത്. ഉത്തര്‍പ്രദേശ് പൊലീസാണ് കഴിഞ്ഞദിവസം ദിവ്യക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. മോദി തൻ്റെ മെഴുകു പ്രതിമയുടെ നെറ്റിയില്‍ കള്ളന് എന്ന് എഴുതുന്ന ചിത്രമാണ് ട്വീറ്റ് ചെയ്തത്. ‘കള്ളന് പ്രധാനമന്ത്രി മിണ്ടാതിരിക്കൂ’ എന്ന ഹാഷ്ടാഗോടെയായിരുന്നു ദിവ്യയുടെ ട്വീറ്റ്.
